tasty corner blog

കേരളത്തിന്റെ രുചി ഇനി പോക്കറ്റ് കാലിയാകാതെ ; ഷാര്‍ജയില്‍ ടേസ്റ്റി കോര്‍ണറില്‍!

ഷാര്‍ജയിലെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റീവ് സയന്‍സ് മറുവശം, മുവൈലഹ് കോമര്‍ഷ്യല്‍-ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു പുതിയ കഫേയാണ് ടേസ്റ്റി കോര്‍ണര്‍ . ഈ റെസ്റ്റോറന്റ് കേരളാനുഭവങ്ങളിലേക്കുള്ള ഒരു പുതിയ വാതില്‍ തുറക്കുകയാണ്. കേരളത്തിന്റെ പരമ്പരാഗത രുചി കുടുംബത്തിന് അനുയോജ്യമായ വിലയില്‍ ആണ് അവര്‍ തയ്യാറാക്കി നല്‍കുന്നത് .

കഫേ ടേസ്റ്റി കോര്‍ണറില്‍ എല്ലാവര്‍ക്കും രുചികരമായ ഭക്ഷണം വളരെ വിലകുറഞ്ഞ് ലഭ്യമാണ്. സാധാരണ ദിവസങ്ങളിലും വിഷു, ഓണം, പെരുന്നാള്‍ പോലെയുള്ള ഉത്സവ സമയങ്ങളിലും കുടുംബങ്ങള്‍ക്ക് ഏറെ വിലക്കുറവില്‍ കേരള വിഭവങ്ങള്‍ ഇവിടെ ആസ്വദിക്കാന്‍ സാധിക്കും . കൂടാതെ, ഇവിടെയുണ്ടാകുന്ന കേറ്ററിംഗ് സര്‍വീസ് പ്രത്യേകിച്ച് കേരള ഭക്ഷണത്തിനായി പ്രശസ്തമാണ്. നിങ്ങളുടെ എല്ലാ ആഘോഷങ്ങളും രുചികരമാക്കാന്‍ ടേസ്റ്റി കോര്‍ണര്‍ നിങ്ങലോടൊപ്പം ഉണ്ടാകും.

കിഴി പൊറോട്ട, ബീഫ് റോസ്റ്റ് , അപ്പം & സ്റ്റു എന്നിവയും കപ്പബിരിയാണിയും ഇവിടുത്തെ പ്രത്യേകതകളാണ്.
കേരളത്തിന്റെ തനതു രുചിയിലുള്ള ബിരിയാനികളും ഇവിടെ ലഭ്യമാണ്.

പരമ്പരാഗത മലയാളം പാചകക്കുറിപ്പുകളെ കരുതിയെടുക്കുന്ന ഈ കഫേ, പുതുമയാര്‍ന്ന സമകാലിക പ്രകടനങ്ങളോടെ അവതരിപ്പിക്കുന്നു. ഈ സമന്വയ രുചികള്‍ ഷാര്‍ജയിലെ കേരളന്‍ ഭക്ഷണപ്രേമികളുടെ ഹൃദയം കീഴടക്കുമെന്നു ഉറപ്പാണ്.

കേരള രുചികളോടൊപ്പം , ഈ കഫേ വടക്കേ ഇന്ത്യയിലെ രുചികള്‍ ഉള്‍പ്പെടുത്താന്‍ ആസൂത്രണം ചെയ്യുന്നുണ്ട് . കുടുംബത്തോടൊപ്പം കേരളത്തിന്റെ രുചിയിലേക്ക് ഭക്ഷണ പ്രേമികളെ സ്വാഗതം ചെയ്യുകയാണ് ഈ പുതിയ കഫേ – ടേസ്റ്റി കോര്‍ണര്‍.