ബോളിവുഡ് നടി ശിൽപ ഷെട്ടിയെ കുറിച്ച് അറിയാത്തവരായി ആരുമില്ല . അവരെ കണ്ടാല്‍ ആരെങ്കിലും പറയുമോ അവര്‍ക്ക് പ്രായം അമ്പതു ആയെന്നു? ഒരിക്കലും ഇല്ല . ഈ പ്രായത്തിലും ചെറുപ്പക്കാരെ വെല്ലുന്ന സൗന്ദര്യവും ചുറുചുറുക്കും കാത്തു സൂക്ഷിക്കുന്നതില്‍ അവരുടെ ജീവിതരീതിക്കും, ആരോഗ്യകരമായ ഭക്ഷണരീതിക്കും വളരെ അധികം പ്രധാന്യമുണ്ട്.
വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാവുന്നതും പോഷകസമൃദ്ധവുമായ ഒട്ടേറെ സ്മൂത്തികളുടെ റെസിപ്പികള്‍ ശിൽപ ഷെട്ടി പങ്കുവയ്ക്കാറുണ്ട്. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു മികച്ച പ്രഭാതഭക്ഷണമാണ് ഈ സ്മൂത്തികള്‍. ബ്ലൂബെറി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു സ്മൂത്തിയുടെ റെസിപ്പി ആണ് ഈ അടുത്തായി താരം പങ്കുവച്ചത് .
ബ്ലൂബെറി സ്മൂത്തി തയ്യാറാക്കുന്നതിന് വേണ്ട ചേരുവകൾ
പാൽ – 1 കപ്പ്
ഈന്തപ്പഴം – 3-4 എണ്ണം
ഉണങ്ങിയ ബ്ലൂബെറി – 6 എണ്ണം
ഓട്സ് – 2 ടേബിൾ സ്പൂൺ
ഏത്തപ്പഴം – 1 എണ്ണം
വെള്ളത്തിൽ കുതിർത്ത ചിയ സീഡ്സ് – 2 ടേബിൾ സ്പൂൺ
ഇനി തയ്യാറാക്കുന്നതെങ്ങിനെ എന്ന് നോക്കാം
- ആദ്യം, ഈന്തപ്പഴം കുറച്ചുനേരം വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുണം . അതുപോലെ ചിയ വിത്തുകളും വെള്ളത്തിൽ ഇട്ട് മാറ്റി വെക്കുക.
- ശേഷം, ഒരു ബ്ലെൻഡറിലേക്ക് പാലും, ഉണങ്ങിയ ബ്ലൂബെറിയും, ഓട്സും, ചെറിയ കഷ്ണങ്ങളാക്കിയ ഏത്തപ്പഴവും ചേർത്ത് നന്നായി അരച്ചെടുണം .
- ഇതിലേക്ക് കുതിർത്ത ഈന്തപ്പഴം കുരുകളഞ്ഞ് ചേർത്ത് ഒന്നുകൂടി അരച്ചെടുക്കുക.
- ഇനി ഒരു ഗ്ലാസ്സിലേക്ക് കുതിർത്ത ചിയ സീഡ്സ് ഇട്ട്, അതിനു മുകളിലേക്ക് ഈ സ്മൂത്തി അരിച്ച് ഒഴിക്കാം.
- ഈ സ്മൂത്തി ദിവസവും കുടിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഗുണം ചെയ്യും.
പോഷകസമൃദ്ധമായ പഴങ്ങളും നട്സും അടങ്ങിയിരിക്കുന്നതിനാൽ ഇത് ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകുന്നു. നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് ഈ സ്മൂത്തി.
ഇത് നമ്മുടെ ചർമ്മം ആരോഗ്യത്തോടെഇരിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ദഹനപ്രക്രിയ മെച്ചപ്പെടുത്തി വിശപ്പ് കുറയ്ക്കുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ഇത് നമ്മുക്ക് സഹായകമാണ് .

